KeralaLatest NewsNews

യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍

 

 

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശി ഷിറാസാണ് മര്‍ദ്ദനത്തിനിരയായത്.

13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസിന് നല്‍കാന്‍ കഴിഞ്ഞത്. ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും, മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു. യുവാവിനെ ബസിനുള്ളില്‍ വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പോലീസിന് ‍ പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button