Latest NewsNewsIndia

24 മണിക്കൂറില്‍ ‘അസാനി’ തീവ്ര ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ആന്ധ്ര, ഒഡീഷ തീരത്തുകൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കര തൊടില്ലെന്നാണ് നിഗമനം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടു. 24 മണിക്കൂറിനുളളില്‍ ‘അസാനി’ തീവ്ര ചുഴലിക്കാറ്റാകും. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ്.

ആന്ധ്ര, ഒഡീഷ തീരത്തുകൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കര തൊടില്ലെന്നാണ് നിഗമനം. എന്നാൽ, ചൊവ്വാഴ്ച വൈകിട്ടോടെ കനത്ത മഴ പെയ്യുമെന്ന നിഗമനത്തില്‍ ഒഡീഷയിലെ മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

read also: നിലപാട് കടുപ്പിച്ച് റഷ്യ, സ്‌കൂള്‍ കെട്ടിടം ബോംബിട്ട് തകര്‍ത്തു: 60 പേര്‍ കൊല്ലപ്പെട്ടു

പോര്‍ട് ബ്ലെയറിന് 300 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button