മിക്കവരെയും ചർമ്മ പ്രശ്നങ്ങൾ അലട്ടാറുണ്ട്. മുഖം വൃത്തിയായി സൂക്ഷിക്കാനും മുഖത്തെ പാടുകൾ മാറ്റാനും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, ഇത്തരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം പിന്നീട് പല തരത്തിലുള്ള പ്രത്യാഘാതങ്ങളും സൃഷ്ടിച്ചേക്കാം. ചർമ്മസൗന്ദര്യം നിലനിർത്താൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പാക്കുകൾ പരിചയപ്പെടാം.
ചർമ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് രക്തചന്ദനം. ചർമ്മ സംരക്ഷണത്തിനും സൗന്ദര്യ വർദ്ധനവിനും രക്തചന്ദനം കൂടുതലായി ഉപയോഗിച്ചു വരുന്നു. നിങ്ങളുടെ എണ്ണമയമുള്ള ചർമ്മമാണെങ്കിൽ രക്തചന്ദനപ്പൊടി നാരങ്ങാനീരിൽ കലർത്തി മുഖത്ത് പുരട്ടുക. ഇത് സെബത്തിന്റെ സ്രവണം നിയന്ത്രിച്ചുകൊണ്ട് എണ്ണമയം ഇല്ലാതാകുന്നു.
വരണ്ട ചർമ്മത്തെ ഈർപ്പം ഉള്ളതാക്കി തീർക്കാൻ രക്തചന്ദനത്തിന് കഴിയും. രക്തചന്ദന പൊടിയിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് ഉണ്ടാക്കിയതിനുശേഷം വരണ്ട ചർമ്മത്തിൽ പുരട്ടുക. ഇത് ചർമ്മത്തിന് പോഷണം നൽകാൻ സഹായിക്കും.
റോസ് വാട്ടറിൽ അൽപം രക്തചന്ദനം കലർത്തി മുഖക്കുരുവുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മുഖക്കുരുവും മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും കുറയ്ക്കാൻ സാധിക്കും.
Post Your Comments