ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വർണമാല പൊട്ടിച്ച് ശരവേഗത്തിൽ പാഞ്ഞു, യാത്രയ്ക്കിടെ ബൈക്കപടകം: മോഷ്ടാക്കളിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: മാല മോഷ്ടിച്ച് ശരവേഗത്തിൽ പാഞ്ഞ യുവാക്കൾക്ക് ബൈക്കപകടം. ഒരാൾ മരിച്ചു. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിൽ വെച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത്, അമലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. അമലിന്റെ പരിക്ക് ഗുരുതരമല്ല.

സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ തക്കലയിൽ നിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന മാല മോഷ്ടിച്ച് ബൈക്കിൽ വരികയായിരുന്നു. 11 പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോൾ ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞു. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. അമിത വേഗതയിലായിരുന്നു വന്നത്. ബൈക്കിൽ നിന്ന് വീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. തട്ടിയെടുത്ത മാല അമലിന്റെ കൈയിൽ നിന്നും പൊലീസിന് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button