Latest NewsIndiaNewsHealth & Fitness

ഫാറ്റി ലിവർ: ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക

ശരീരഭാരം അമിതമായി വർദ്ധിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാകാം

ഇന്ന് ഒട്ടുമിക്ക പേരെയും കരൾ സംബന്ധമായ അസുഖങ്ങൾ പിടികൂടാറുണ്ട്. തുടക്കത്തിൽ കുറച്ചു ലക്ഷണങ്ങൾ മാത്രം കാണിക്കുന്നതിനാൽ കരൾ സംബന്ധമായ രോഗങ്ങൾ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് പോഷകങ്ങൾ സംസ്കരിക്കുകയും രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കൾ ശുദ്ധീകരിക്കുകയുമാണ് കരളിന്റെ പ്രധാന ലക്ഷ്യം.

പൊതുവേ രോഗലക്ഷണങ്ങൾ വളരെ നേരിയ തോതിൽ മാത്രമേ പ്രകടമാകാറുളളൂ. കൃത്യസമയത്ത് രോഗ നിർണ്ണയം നടത്തുന്നത് മികച്ച ചികിത്സ ഉറപ്പാക്കാൻ കഴിയും. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങളെ എങ്ങനെ തിരിച്ചറിയമെന്നു നോക്കാം.

Also Read: 43 ലക്ഷത്തിന്റെ മീൻ കൊടുത്തിട്ടുണ്ട്, വഞ്ചിച്ചിട്ടില്ല: ധർമജൻ ബോള്‍ഗാട്ടി

ശരീരഭാരം അമിതമായി വർദ്ധിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാകാം. അതിനാൽ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുമ്പോൾ നാം ജാഗ്രത പുലർത്തണം. അടുത്തതാണ് അടിവയറ്റിലെ വേദന. അടിവയറ്റിൽ വലതുഭാഗത്ത് മുകളിലായി വേദന ഉണ്ടാകാറുണ്ടെങ്കിൽ അവ ചിലപ്പോൾ ഫാറ്റി ലിവറിന്റെ ലക്ഷണമായേക്കാം. അതിനാൽ ഇത്തരം ലക്ഷണങ്ങളെ അവഗണിക്കാതെ മികച്ച വൈദ്യസഹായം തേടുക.

ക്ഷീണം, ബലഹീനത എന്നിവ അനുഭവപ്പെടുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. അതിനാൽ ഉടനടി പരിശോധന നടത്തുന്നത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button