ന്യൂഡല്‍ഹി: രാജ്യത്ത് പാല്‍ ഉത്പാദനം കൂട്ടുന്നതിന് വേണ്ടി വിദേശയിനം പശുക്കളെ മാത്രം വളര്‍ത്തുന്നുവെന്ന പരാതിയുമായി ആന്ധ്ര സ്വദേശി. ഹർജിയിൽ നാടന്‍ പശുക്കളുടെ ഗുണങ്ങളെ പറ്റിയും വിദേശ , ക്രോസ് ബ്രീഡ് ഇനത്തില്‍ പെട്ട പശുക്കളുടെ ദോഷങ്ങളെ പറ്റിയും കര്‍ഷകരെ ബോധവത്കരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരാഞ്ഞ് സുപ്രീം കോടതി. നാടന്‍ പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കൃത്രിമ ബീജസങ്കലനം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാരുകളോട് നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.
പാല്‍ ഉത്പാദനം കൂട്ടുന്നതിന് വേണ്ടി വിദേശയിനം പശുക്കളെ മാത്രം വളര്‍ത്തുന്നുവെന്നും നാടന്‍ പശുക്കളുടെ ഗുണങ്ങളെക്കുറിച്ച് ആരും ബോധവാന്‍മാരല്ലെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടന്‍ പശുക്കളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്നും വിദേശ ഇനം പശുക്കളും അവയുടെ സങ്കരഇനങ്ങളുടെ നാടന്‍ പശുക്കള്‍ക്ക് പകരം വന്നെന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വെയില്‍ പറയുന്നതായി ഹര്‍ജിക്കാരി പറഞ്ഞു.
Read Also: ഇടുക്കിയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നാടന്‍ പശുക്കളുടെ സ്ഥാനം പിടിച്ചെടുക്കാന്‍ വിദേശ ഇനങ്ങളെ അനുവദിക്കരുതെന്നും പാല്‍ ഉത്പാദനം കൂട്ടുന്നതിന് ആരോഗ്യത്തിന് ദോഷമായ വിദേശ സങ്കരഇനങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇന്ത്യയിലെ തന്നെയുള്ള പശുക്കളെ സംരക്ഷിക്കണെന്നും ദിവ്യ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ രണ്ട് തരം നാടന്‍ പശുക്കള്‍ മാത്രമാണുള്ളത്. വിദേശ ഇനങ്ങളായ ജേഴ്‌സി, ഹോള്‍സ്‌റ്റേന്‍ ഫ്രെസെയ്ന്‍ എന്നിവയാണ് കൂടുതല്‍ വളര്‍ത്തുന്നത്. എന്നാല്‍ വിദേശ ഇനങ്ങളുടെ ബ്രീഡിംഗ് പോളിസി ഇന്ത്യന്‍ ഭരണഘടന പ്രകാരം ശരിയല്ലെന്നും ദിവ്യ പറഞ്ഞു.
Post Your Comments