നല്ല കറുപ്പുള്ള മുടി ഒട്ടുമിക്കപേരും ആഗ്രഹിക്കാറുണ്ട്. കൂടുതൽ മുടി കൊഴിയുന്നതും മുടി നരയ്ക്കുന്നതും കാണുമ്പോൾ ചിലർക്കെങ്കിലും ഉളളുലയാറുണ്ട്. കൗമാരത്തിലും യൗവനത്തിലും മുടി നരച്ചു തുടങ്ങുന്നത് ആത്മവിശ്വാസം ഇല്ലാതാക്കാം. എന്നാൽ, മുടി എളുപ്പത്തിൽ കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കാം.
നെല്ലിക്ക ഹെയർപാക്ക് തലയിൽ ഉപയോഗിക്കുന്നത് വഴി നരച്ച മുടിയെ വേരോടെ പിഴുതുകളയാൻ പറ്റും. നെല്ലിക്കയും കറിവേപ്പിലയും ബ്രഹ്മി പൊടിയും ചേർത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കിയതിനുശേഷം മുടിയുടെ വേരുകളിൽ തേച്ചുപിടിപ്പിക്കുക. ഇത് മുടിക്ക് കരുത്തേകാനും അകാലനര ഇല്ലാതാക്കാനും സഹായിക്കും.
അടുത്തതാണ് ഉരുളക്കിഴങ്ങ് ഹെയർ പാക്ക്. ഉരുളക്കിഴങ്ങ് നീരും തൈരും മിക്സ് ചെയ്ത് ഹെയർ പാക്ക് ഉണ്ടാക്കാം. ഇത് മുടിയിൽ പുരട്ടിയതിനു ശേഷം നന്നായി മസാജ് ചെയ്യുക. കൂടാതെ, ഇത് കഴുകിക്കളയാൻ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്. വളരെ എളുപ്പത്തിൽ നരച്ച മുടി ഇല്ലാതാക്കാൻ ഉരുളക്കിഴങ്ങ് ഹെയർ പാക്കിന് കഴിയും.
അടുത്തതാണ് തുളസി ഹെയർ പാക്ക്. കട്ടൻചായ തയ്യാറാക്കിയ ശേഷം അതിലേക്ക് തുളസിയില ചേർക്കുക. ഈ പാനീയം വീണ്ടും തിളപ്പിച്ചതിനുശേഷം തണുപ്പിക്കാൻ വയ്ക്കണം. തണുത്തു കഴിഞ്ഞ പാനീയം ഉപയോഗിച്ച് മുടി കഴുകുന്നത് ഉത്തമമാണ്.
Post Your Comments