എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അതുകൊണ്ട് തന്നെ നാം മുഖത്ത് പുരട്ടുന്ന ഓയിലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടേത് ഒരു വരണ്ട ചർമം ആണോ? എങ്കിൽ ഈ എണ്ണകൾ മുഖത്ത് ഉപയോഗിക്കാൻ പാടില്ല.
ഒന്നാമതാണ് വെളിച്ചെണ്ണ. പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ വെളിച്ചെണ്ണ സഹായിക്കുമെങ്കിലും വരണ്ട ചർമമുള്ളവർ വെളിച്ചെണ്ണ പരമാവധി ഒഴിവാക്കുക. വെളിച്ചെണ്ണയിൽ 90% പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ വരണ്ട ചർമത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ചർമം തിളക്കമുള്ളതായി മാറ്റാൻ ബദാം എണ്ണയ്ക്ക് വലിയ പങ്കുണ്ട്. എന്നാൽ, ഇത് വരണ്ട ചർമമുള്ളവർ ഉപയോഗിക്കാതിരിക്കുക. ബദാം എണ്ണയിൽ ഉയർന്ന അളവിലുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമം പൊട്ടുന്നതിന് കാരണമാകും.
ഒലിവ് എണ്ണ മുഖത്ത് പുരട്ടുന്നത് വഴി മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും അതിനാൽ വരണ്ട ചർമമുള്ളവർ ഒലിവ് എണ്ണ പുരട്ടുന്നത് പൂർണമായും ഒഴിവാക്കുകയും ചെയ്യുക.
Post Your Comments