IdukkiKeralaNattuvarthaLatest NewsNews

പോക്‌സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു

തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസുകാരിയാണ് മരിച്ചത്

ഇടുക്കി: പോക്‌സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസുകാരിയാണ് മരിച്ചത്.

വണ്ടന്‍മേട്ടില്‍ വാഴവീടിന് സമീപം പതിനാറ് ഏക്കറിലായിരുന്നു സംഭവം. കുളത്തിന് അടുത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ വഴുതി വീഴുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ബ്ലൂ ആധാർ കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ

കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍, അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button