KeralaLatest NewsNews

കാറിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വൃദ്ധനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധനെ കാറിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. തലക്ക് പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഞ്ചിറ കാരാളി റോഡ് കൊപ്രാപ്പുരയില്‍ അഡ്വ ബ്രൈറ്റി(75)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വീടിനു സമീപത്ത് ബെനഡിക്ട് നഗറിലാണ് തലയ്ക്ക് പിന്നില്‍ പൊള്ളലേറ്റ നിലയില്‍ അഡ്വ ബ്രൈറ്റിനെ നാട്ടുകാര്‍ കണ്ടെത്തിയത്.
തുടര്‍ന്ന്, മണ്ണന്തല പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വൃദ്ധനെ ഉടനെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പിന്‍സീറ്റില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോളും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമമാകാമെന്ന് ആണ്  പോലീസ് നിഗമനം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ് വൃദ്ധന്‍. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button