Latest NewsNewsIndiaBusiness

ഇലക്ട്രിക് വാഹനങ്ങൾ: രണ്ട് വർഷത്തിനകം വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യത

അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം മൂന്ന് കോടി വരെ ഉയരുമെന്നാണ് കണ്ടെത്തലുകൾ

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം മൂന്നു കോടിയായി ഉയരുമെന്നാണ് അദ്ദേഹം പറഞ്ഞത്. പൂനെയിലെ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ ഇൻകുബേറ്റർ ചെയ്ത സ്റ്റാർട്ട് ഉൽപ്പന്നങ്ങളുടെ ലോഞ്ചിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

നിലവിൽ രാജ്യത്ത് 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. എന്നാൽ, ഈ വർഷം ഡിസംബർ അവസാനത്തോടെ 40 ലക്ഷം ആയി ഉയരാൻ സാധ്യതയുണ്ടെന്നും അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം മൂന്ന് കോടി വരെ ഉയരുമെന്നാണ് കണ്ടെത്തലുകൾ. ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ 250ഓളം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

Also Read: രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ!

ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ എത്തുന്നത് വഴി ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ധന വിലയിലെ വർദ്ധനവ് ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിലേക്ക് ആകർഷിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button