COVID 19Latest NewsNewsIndia

കോവിഡ് ബാധിച്ചവരിൽ ധാരണശേഷി കുറവ്, റിപ്പോർട്ട് ഇങ്ങനെ

കാംബ്രിഡ്ജ് സർവകലാശാലയിലെയും ലണ്ടൻ ഇംപീരിയൽ കോളേജിലെയും ഗവേഷകരാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്

കോവിഡ് ബാധിച്ചവരിൽ തലച്ചോറിനുണ്ടാകുന്ന ധാരണ ശേഷിയെക്കുറിച്ചുളള പഠന റിപ്പോർട്ട് പുറത്ത്. കടുത്ത കോവിഡ് ബാധ മൂലം തലച്ചോറിന് ഉണ്ടാകുന്ന ധാരണ ശേഷിക്കുറവ് ഒരാൾക്ക് 20 വർഷത്തെ വാർധക്യം ഒരുമിച്ച് സംഭവിക്കുന്നതിനു തുല്യമാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. കാംബ്രിഡ്ജ് സർവകലാശാലയിലെയും ലണ്ടൻ ഇംപീരിയൽ കോളേജിലെയും ഗവേഷകരാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

നിലവിൽ കോവിഡ് മുക്തരായ പലരിലും ക്ഷീണം, തലച്ചോറിന് ആശയക്കുഴപ്പം, മറവി, ഉറക്കപ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ഇതൊക്കെ തലച്ചോറിനുളള ധാരണ ശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.

Also Read: എഡിറ്റിംഗിനെ പറ്റിയൊക്കെയാണ് പറയുന്നത്, പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് നല്ലതാണോ, മോശമാണോന്ന് പറഞ്ഞാല്‍ മതി:പ്രശാന്ത് നീല്‍

കോവിഡ് കാരണം ഉണ്ടാക്കുന്ന ധാരണ ശേഷിക്കുറവിന്റെ പാറ്റൺ മറവി രോഗം, വാർധക്യം, നാഡിവ്യവസ്ഥയെ ബാധിക്കുന്ന മറ്റ് രോഗങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് പഠനം തെളിയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button