Latest NewsKeralaNews

ഡോ.ജോ ജോസഫ് തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ്: മന്ത്രി മുഹമ്മദ് റിയാസ്

നിലവിൽ, എൽഡിഎഫിന് 99 എംഎൽഎമാരാണ് ഉള്ളത്.

തിരുവനന്തപുരം: ഡോ.ജോ ജോസഫ് തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജോ ജോസഫിലൂടെ എൽഡിഎഫ് 100 തികയ്ക്കുമെന്നും സ്ഥാനാർഥിയെ കുറിച്ച് മറ്റൊന്നും പറയാൻ കഴിയാത്തത് കൊണ്ടാണ് സഭയുടെ സ്ഥാനാർഥിയെന്ന വിമർശനവുമായി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുന്നെതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

‘നിലവിൽ, എൽഡിഎഫിന് 99 എംഎൽഎമാരാണ് ഉള്ളത്. ഇത് സെഞ്ചുറിയാകും. എണ്ണയിട്ട യന്ത്രം പോലെയാണ് എൽഡിഎഫിന്റെ പ്രവർത്തനം. അത് മണ്ഡലത്തിൽ ഊർജിതമായി നടക്കുന്നുണ്ട്. പ്രവർത്തനം തുടരും’- മന്ത്രി കൂട്ടിച്ചേർത്തു.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലപാട് പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപത. ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നും ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button