KeralaCinemaLatest NewsIndiaNewsEntertainment

എഡിറ്റിംഗിനെ പറ്റിയൊക്കെയാണ് പറയുന്നത്, പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് നല്ലതാണോ, മോശമാണോന്ന് പറഞ്ഞാല്‍ മതി:പ്രശാന്ത് നീല്‍

'പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് നല്ലതാണോ, മോശമാണോന്ന് മാത്രം പറഞ്ഞാല്‍ മതി': ടെക്‌നികാലിറ്റിയെ പറ്റി പറയേണ്ടെന്ന് കെ.ജി.എഫിന്റെ സംവിധായകൻ

ഇന്ത്യൻ സിനിമ വ്യവസായത്തെ തന്നെ അമ്പരപ്പിക്കുന്ന യാത്രയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് ചാപ്റ്റർ 2′ നടത്തുന്നത്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം കോടികൾ ആണ് വാരിക്കൂട്ടിയത്. സിനിമ ഇപ്പോഴും ചില തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, തന്റെ ചിത്രത്തെ കുറിച്ച് അഭിപ്രായം പറയുന്ന പ്രേക്ഷകരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. പ്രേക്ഷകര്‍ ഒരു സിനിമ കണ്ടിട്ട് സിനിമ നല്ലതാണ്, അല്ലെങ്കിൽ മോശമാണ് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് സംവിധായകൻ പറയുന്നു. . കന്നഡ അവതാരക അനുശ്രീയുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇപ്പോഴുള്ള പ്രേക്ഷകര്‍ സിനിമ നല്ലതാണോ മോശമാണോ എന്ന് പറയുന്നതിന് പകരം നിരൂപകർ ആയി മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ടെക്‌നികാലിറ്റിയെ പറ്റി പ്രേക്ഷകർ പറയേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ എങ്ങനെയുണ്ടെന്ന് മാത്രം പറഞ്ഞാൽ മതിയെന്നും, മറിച്ച് അതിന് പിന്നിലുള്ള മറ്റ് ടെക്നിക്കൽ വശങ്ങളെ കുറിച്ച് പ്രേക്ഷകർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നുമാണ് സംവിധായകൻ പറയുന്നത്.

‘ക്യാമറ, ലെന്‍സ്, ടെക്‌നിക്കാലിറ്റീസ്, ഫിലിം സ്‌കൂള്‍ ഇതൊക്കെ അത്യാവശ്യമുള്ള കാര്യമൊന്നുമല്ല. സിനിമ കഥ പറച്ചിലാണ്. സിനിമ പറയാനാണ് പഠിക്കേണ്ടത്. ബാക്കിയുള്ളതെല്ലാം അതിനുള്ള ടൂളുകള്‍ മാത്രമാണ്. സിനിമ ഒരു കലയാണ്. എന്നാല്‍, ചിലര്‍ അതിനെ സയന്‍സുമായൊക്കെയാണ് ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. ഒരു സിനിമ കണ്ടിട്ട് പുറത്ത് വരുമ്പോള്‍ അതിലെ സിനിമാറ്റോഗ്രഫിയെ പറ്റിയല്ല ഞാന്‍ സംസാരിക്കാറുള്ളത്, പാട്ടുകളെ പറ്റിയും അഭിനയത്തെ പറ്റിയുമല്ല. സിനിമ നല്ലതാണോ അല്ലയോ, അതാണ് പറയുന്നത്. അങ്ങനെയൊരു വാക്ക് കേള്‍ക്കുന്നത് ഭയങ്കര കഷ്ടപ്പാടുള്ള ജോലിയാണ്. എന്നാലിപ്പോള്‍ പ്രേക്ഷകര്‍ തന്നെ നിരൂപകരായി മാറിയിരിക്കുകയാണ്. അവര്‍ സിനിമാറ്റോഗ്രഫി, ആര്‍ട്ട് വര്‍ക്ക്, എഡിറ്റിംഗിനെ പറ്റിയൊക്കെ പറയാന്‍ തുടങ്ങി. ഈ പ്രോസസില്‍ സിനിമയുടെ പരിശുദ്ധിയാണ് നഷ്ടമാകുന്നത്. ടെക്‌നികാലിറ്റിയെ പറ്റി പറയേണ്ട കാര്യമില്ല’, പ്രശാന്ത് നീൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button