ഡൽഹി: ഗാൽവാൻ താഴ്‌വരയിൽ വച്ച് ചൈനീസ് സൈനികരുമായി പോരാടുന്നതിനിടെ വീരമൃത്യു വരിച്ച ജവാന്റെ പത്നി സെെന്യത്തിൽ. വീരചക്ര പുരസ്‌കാര ജേതാവായ ലാൻസ് നായിക് ദീപക് സിംഗിൻ്റെ പത്നി രേഖ സിംഗ് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റായി ചേർന്നു. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ വച്ച്, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള ഏറ്റുമുട്ടലിലാണ് ദീപക് സിംഗ് കൊല്ലപ്പെട്ടത്. ദീപക് സിംഗിന് മരണാനന്തര ബഹുമതിയായി രാജ്യം വീരചക്ര നൽകി ആദരിച്ചിരുന്നു.
തൻ്റെ ഭർത്താവിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ സായുധ സേനയിൽ അംഗമായി മാറിയ രേഖ, മെയ് 28 മുതൽ ചെന്നൈയിൽ ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് റാങ്കിലേക്കുള്ള പരിശീലനം ആരംഭിക്കും. ബിഹാർ റെജിമെൻ്റിലെ പതിനാറാം ബറ്റാലിയനിലെ ധീരനായ പോരാളിയായിരുന്നു ലാൻസ് നായിക് ദീപക് സിങ്ങ്. ഇന്ത്യൻ ആർമിയിൽ ഓഫീസർ ആയിരിക്കുമ്പോഴായിരുന്നു രേഖയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം.
വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: കൊച്ചിയിൽ ജൂനിയർ വിദ്യാർത്ഥി അറസ്റ്റിൽ
വിവാഹം കഴിഞ്ഞ് 15 മാസം മാത്രമാകുന്ന വേളയിലാണ് ദീപക് ഗാൽവാനിൽ കൊല്ലപ്പെടുന്നത്. രണ്ടുവർഷത്തിനുള്ളിൽ ഭർത്താവിൻ്റെ അതേ പാത പിന്തുടരാൻ രേഖ തീരുമാനിക്കുകയായിരുന്നു. തൻ്റെ ഭർത്താവിൻ്റെ രക്തസാക്ഷിത്വത്തിൻ്റെ ദുഃഖവും ദേശസ്‌നേഹത്തിൻ്റെ വികാരവുമാണ്, അധ്യാപക ജോലി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ ത ന്നെ പ്രേരിപ്പിച്ചതെന്ന് രേഖാ സിംഗ് പറഞ്ഞു.
‘നോയിഡയിൽ പോയി സൈന്യത്തിൽ ചേരാനുള്ള പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നേടുന്നത് എളുപ്പമായിരുന്നില്ല. ഫിസിക്കൽ ട്രെയിനിംഗ് ഉണ്ടായിരുന്നിട്ടും ആദ്യ ശ്രമത്തിൽ വിജയിച്ചില്ല. പക്ഷേ, ധൈര്യം കൈവിടാതെ സൈന്യത്തിൽ ചേരാനുള്ള തയ്യാറെടുപ്പ് തുടരുകയായിരുന്നു. കഠിനാധ്വാനത്തിന് രണ്ടാമത്തെ ശ്രമത്തിൽ ഫലം ലഭിച്ചു’, രേഖാ സിംഗ് വ്യക്തമാക്കി.
Post Your Comments