റോം: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉല്ലാസനൗക പിടിച്ചെടുത്തു. ഇറ്റാലിയൻ സർക്കാരിന്റെ ഉത്തരവനുസരിച്ച് പോലീസ് ആണ് നൗക പിടിച്ചെടുത്തത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തെപ്പറ്റി ഇതുവരെ റഷ്യ പ്രതികരിച്ചിട്ടില്ല.
പുടിന്റേതെന്ന് കരുതപ്പെടുന്ന ‘ഷെഹ്റാസാദ്’ എന്ന ഈ യോട്ടിന് 700 മില്യൺ ഡോളർ വിലയുണ്ട്. ആറു ഡെക്കുകളുണ്ട് ഈ നൗകയ്ക്ക്. ഇറ്റലിയിലെ മറീന ഡി കാരാര എന്ന തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നങ്കൂരമിട്ട് കിടക്കുകയായിരുന്നു ഷെഹ്റാസാദ്. ലഭിച്ച വിവരങ്ങൾ പ്രകാരം, തിരികെ കടലിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോഴാണ് യോട്ട് പോലീസ് പിടിച്ചെടുത്തത്.
അത്യാഡംബര നൗകയാണ് ഷെഹ്റാസാദ്. ഇതിൽ, രണ്ടു ഹെലികോപ്റ്ററുകൾ ഇറങ്ങാനുള്ള ഹെലിപാഡ് സൗകര്യമുണ്ട്. 40 ക്രൂ അംഗങ്ങൾക്കും 18 യാത്രക്കാർക്കും സഞ്ചരിക്കാനുള്ള സൗകര്യം ഇതിലുണ്ട്. ഈ കപ്പൽ, പുടിന്റെ തന്നെയാണെന്ന് മുൻപ് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Post Your Comments