KeralaLatest NewsNewsIndia

കേരളത്തിൽ 77.2 % സ്ത്രീകൾക്കും തൊഴിലില്ല, 10 ശതമാനം സ്ത്രീകളും ഭർത്താക്കന്മാരിൽ നിന്നും പീഡനം നേരിടുന്നവർ: റിപ്പോർട്ട്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കീഴിലുള്ള കേരളത്തിൽ പകുതിയിലധികം സ്ത്രീകൾക്കും തൊഴിലില്ലെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കേരളത്തില്‍ ജോലിയുള്ള പുരുഷന്‍മാരും സ്ത്രീകളും തമ്മില്‍ വലിയ അന്തരമാണുള്ളതെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2019-20 കാലത്തെ കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോർട്ട് പ്രകാരം, കേരളത്തില്‍ വെറും 22.8 ശതമാനം സ്ത്രീകൾ മാത്രമാണ് തൊഴിൽ ചെയ്യുന്നത്. പുരുഷന്‍മാരില്‍ ഈ കണക്ക് 70.5 ശതമാനമാണ്. ജനങ്ങളുടെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ മുൻവർഷങ്ങളേക്കാൾ നേരിയ വ്യത്യാസമുണ്ട്. വിവാഹിതരായ സ്ത്രീകളില്‍ 9.9 ശതമാനം പേരും പങ്കാളിയില്‍ നിന്നും പീഡനം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 18 – 49 വയസ് ഉള്ളവരിൽ നടത്തിയ സർവേ പ്രകാരമാണ് ഈ കണക്ക്. അതേസമയം, ഈ നിരക്ക് 2015-16 കാലഘട്ടത്തിലേതിനേക്കാൾ കുറവാണ്. 2015-16 കാലഘട്ടത്തിൽ ഇത് 14.3 ശതമാനം ആയിരുന്നു.

Also Read:എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

18 – 49 പ്രായത്തിന് ഇടയിലുള്ള സ്ത്രീകളില്‍ 0.5 ശതമാനം പേർ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ഭർത്താവിൽ നിന്നും ശാരീരിക അതിക്രമത്തിന് ഇരയാവുന്നു എന്നും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് 1.2 ശതമാനം ആയിരുന്നു. 18-29 വയസ്സ് പ്രായമുള്ള യുവതികളില്‍ 18 വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടവര്‍ കേരളത്തില്‍ 1.6 ശതമാണെന്നാണ് കണക്കുകള്‍. 2015-16 കാലഘട്ടത്തില്‍ ഇത് 5.0 ശതമാനം ആയിരുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശുചിത്വ സംവിധാനങ്ങള്‍ കേരളത്തില്‍ വളരെ മെച്ചപ്പെട്ടതാണ്. ശിശുമരണനിരക്കും കേരളത്തിൽ കുറവാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം മുന്നിലാണ്. 100 ശതമാനമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതില്‍ 0.2 ശതമാനം വളരെ മെച്ചപ്പെട്ട നിലയാണ്. 99.8 ശതമാനം ആളുകളും ശുചിമുറി സൗകര്യം ഉപയോഗിക്കുന്നു. 94.9 ശതമാനം പേര്‍ക്ക് മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ലഭിക്കുന്നുവെന്നും കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button