തിരുവനന്തപുരം∙ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളില്‍ റൈഡ് നടത്തി. പരിശോധനയില്‍ കിലോക്കണക്കിനു പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. നിരവധി കടകള്‍ക്ക് നോട്ടീസ് നൽകി. ഹോട്ടല്‍ ഭക്ഷണത്തില്‍ പാമ്പിന്റെ തോല് കണ്ടെത്തിയതിനെ തുടര്‍ന്നാണ്, നെടുമങ്ങാട് നഗരസഭയിൽ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്.
സ്റ്റാർ ഹോട്ടലുകളായ ഇന്ദ്രപ്രസ്ഥ, സൂര്യ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍നിന്നു പഴകിയ ആഹാരസാധനങ്ങള്‍ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച കോഴിയിറച്ചിയും പഴകിയ മാവും പിടിച്ചെടുത്തു. വട്ടപ്പാറയിലെ എസ്.യു.ടി മെഡിക്കൽ കോളജിന്റെ കാന്റീനില്‍ നിന്നു പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയില്‍ കണ്ടെത്തി.
എസ്.യു.ടി.യിലെ ഹോസ്റ്റൽ മെസില്‍നിന്ന് 25 കിലോ ഉപയോഗശൂന്യമായ മീന്‍ പിടിച്ചെടുത്തു.
പരിശോധനയില്‍ നിരവധി കടകള്‍ക്ക് നോട്ടീസ് നൽകി.
ഇന്നലെ ചെറിയ സ്ഥാപനങ്ങളില്‍ മാത്രം റെയ്ഡ് നടത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ്, പരിശോധന വലിയ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്.
Post Your Comments