മസ്‌കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ ചില ഭാഗങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യതയുള്ളത്. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Read Also: സീനിയോരിറ്റിയ്ക്ക് സീറ്റില്ല, പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമായിരിക്കും ടിക്കറ്റ്: രാഹുൽ
അതേസമയം, വെള്ളിയാഴ്ച മിക്ക ഗവർണറേറ്റുകളിലും തെളിഞ്ഞ ആകാശമായിരുന്നു. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തുറസ്സായ സ്ഥലങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Read Also: വീണ്ടും വിദ്വേഷ പ്രചാരണം: ‘മുസ്ലിം വിരുദ്ധ അക്രമത്തിന്’ കോടതി വഴിയൊരുക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി
Post Your Comments