Latest NewsIndiaNewsBusiness

സിഎസ്ബി ബാങ്ക്: അറ്റാദായം പ്രഖ്യാപിച്ചു

അറ്റ നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 1.7 ശതമാനത്തിൽ നിന്ന് 0.68 ശതമാനമായി താഴ്ന്നിട്ടുണ്ട്

സിഎസ്ബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം പ്രഖ്യാപിച്ചു. 458.49 കോടി രൂപയാണ് അറ്റാദായം നേടിയത്. ഈ വർഷം ബാങ്കിന്റെ പ്രവർത്തന ലാഭം 613.72 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 515.52 രൂപയായിരുന്നു. പ്രവർത്തന ലാഭത്തിൽ മാത്രം 19 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

നടപ്പുവർഷത്തെ നാലാം ക്വാർട്ടറിലെ അറ്റാദായം മുൻവർഷത്തെ 42.89 കോടി രൂപയിൽ നിന്ന് 204.63 ശതമാനം വർദ്ധനയോടെ 130.67 കോടി രൂപയിലേക്കാണ് കുതിച്ചുയർന്നത്. കൂടാതെ, അറ്റ പലിശ വരുമാനം 1153.30 കോടി രൂപയാണ്. എന്നാൽ, അറ്റ നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 1.7 ശതമാനത്തിൽ നിന്ന് 0.68 ശതമാനമായി താഴ്ന്നിട്ടുണ്ട്.

Also Read: വിശുദ്ധ വൃക്ഷച്ചുവട്ടിൽ നഗ്ന ഫോട്ടോഷൂട്ട് : ഇൻഫ്ളുവൻസറായ പെൺകുട്ടിയെ കാത്തിരിക്കുന്നത് 6 വർഷം തടവ്

100 ശാഖകളാണ് സിഎസ്ബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി ആരംഭിച്ചത്. അതോടെ ഡെപ്പോസിറ്റ് 5.48 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button