Latest NewsIndiaNews

991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു: പ്രതിഷേധം ശക്തമാക്കി യൂണിയന്‍

ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് അങ്കണവാടി ജീവനക്കാരുടെ പിരിച്ചുവിട്ടത്.

ന്യൂഡല്‍ഹി: ശമ്പള വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് 991 അങ്കണവാടി സ്ഥിരംജീവനക്കാരെ പിരിച്ചുവിട്ടു. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡല്‍ഹി അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍. മേയ് ഒന്‍പതുമുതല്‍ ഡല്‍ഹി വനിതാശിശുവകുപ്പിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കമല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നത്. പിരിച്ചുവിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബാംഗങ്ങളാണ്. നിയമവിരുദ്ധമായും ഏകപക്ഷീയമായും പിരിച്ചുവിട്ട എല്ലാ അങ്കണവാടി ജീവനക്കാരെയും ഹെല്‍പര്‍മാരെയും സര്‍ക്കാര്‍ തിരിച്ചെടുക്കണം. പ്രതിഷേധക്കാര്‍ക്കെതിരെ എസ്മ ചുമത്താനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. 2022 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ മുടങ്ങിയ വേതനം ഉടന്‍ നല്‍കണം’- യൂണിയൻ വ്യക്തമാക്കി.

Read Also: ഇടുക്കിയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടത്. ഇവരെ തിരിച്ചെടുക്കുമെന്ന ത്രികക്ഷി കരാറില്‍ നിന്ന് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പിന്മാറിയതായും യൂണിയന്‍ ആരോപിച്ചു. അതേസമയം, ഭിന്നശേഷിക്കാരും വിധവകളും അവിവാഹിതരും ഉള്‍പ്പെട്ട നിരവധി സ്ത്രീ തൊഴിലാളികളെ പീഡിപ്പിക്കുന്നതില്‍ എ.എ.പി ഉറച്ചുനില്‍ക്കുകയാണ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ വേതനവും അങ്കണവാടികളുടെ വാടകയും നല്‍കിയിട്ടില്ലെന്നും കമല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button