ന്യൂയോർക്ക്: കുപ്രസിദ്ധമായ മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളാണ് ഡ്രഗ് കാർട്ടലുകൾ. ഇത്തരം കാർട്ടലുകളുടെ തലവന്മാരെ മിസൈൽ ആക്രമണത്തിലൂടെ വധിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് പ്ലാനിട്ടിരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറിമാർക്ക് എസ്പറാണ് ഇക്കാര്യം പുറത്ത് വിട്ടത്. 2020ൽ ആയിരുന്നു സംഭവം. യു-എസ് മെക്സിക്കോ അതിർത്തിയിലൂടെ മയക്കുമരുന്ന് സമൃദ്ധമായി അമേരിക്കയിലേക്ക് ഒഴുകുന്നുണ്ട്. ഇത് നിർത്തലാക്കാൻ ഏറ്റവുമധികം ശ്രമിച്ച വ്യക്തികളിലൊരാളാണ് മുൻ പ്രസിഡന്റായ ട്രംപ്.
മയക്കുമരുന്ന് സംഘങ്ങൾ കള്ളക്കടത്തു നടത്തുമ്പോൾ, പാട്രിയറ്റ് മിസൈലുകൾ തൊടുത്ത് ആ മാഫിയയെ ഛിന്നഭിന്നമാക്കാനായിരുന്നു ട്രംപിന്റെ പദ്ധതി. ഇതേപ്പറ്റി ഏറ്റവും ചുരുങ്ങിയത് രണ്ടു വട്ടമെങ്കിലും താനുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് എസ്പർ വെളിപ്പെടുത്തുന്നു. ജയിക്കാൻ വേണ്ടി സൈന്യത്തെ ഉപയോഗപ്പെടുത്താൻ പോലും ട്രംപ് മടിക്കില്ലെന്ന് താൻ ഭയന്നിരുന്നുവെന്നും, അതിനാൽ തന്നെ വൈറ്റ് ഹൗസിൽ നിന്നുള്ള അസ്വാഭാവികമായ നിർദ്ദേശങ്ങളെ കരുതിയിരിക്കണമെന്ന് പെന്റഗൺ മേധാവികൾക്ക് താൻ മുന്നറിയിപ്പ് കൊടുത്തിരുന്നെന്നും അദ്ദേഹം സ്മരിക്കുന്നു.
Post Your Comments