Latest NewsKeralaNews

നാലുവര്‍ഷം പാഴാക്കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ നില്‍ക്കില്ല, പ്രതിപക്ഷ നേതാവിന് ഭയം: പി രാജീവ്

തിരുവനന്തപുരം: നാലുവര്‍ഷം പാഴാക്കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ നില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവിനെ വിമർശിച്ചുകൊണ്ട് മന്ത്രി പി രാജീവ് രംഗത്തെത്തിയതോടെ തൃക്കാക്കരയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പോര് മുറുകുന്നു. പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പുമാണെന്ന് പി രാജീവ് പറഞ്ഞു.

Also Read:ഇന്ന് തന്നെ സ്വന്തമാക്കാം വാഷിംഗ് മെഷീനുകൾ, അതും കുറഞ്ഞ വിലയ്ക്ക്

‘വൈദികര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഒപ്പമിരുന്നതില്‍ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്. അനുകൂലമായ എല്ലാ വോട്ടുകളും ജോ ജോസഫിനു ഏകോപിപ്പിക്കാന്‍ കഴിയും. നാലുവര്‍ഷം പാഴാക്കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ നില്‍ക്കില്ല. യോഗ്യതയുള്ള പ്രതിനിധിയെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്’, രാജീവ് തുറന്നടിച്ചു.

അതേസമയം, ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിൽ വലിയ പ്രതിഷേധങ്ങളാണ് പലയിടത്തു നിന്നും ഉയർന്നു കേൾക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button