ന്യൂഡൽഹി : ദില്ലിയിൽ 14 വയസ്സും, ആറു മാസവും പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ച നാൽപ്പതുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജഹാംഗിർപുരി സ്വദേശി ചിനു (കമൽ മൽഹോത്ര) ആണ് പൊലീസ് പിടിയിലായത്. പ്രതിയായ ചിനുവിനെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read : കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു
മാനസിക വൈകല്യമുള്ള സഹോദരങ്ങളെയാണ് പ്രതിയും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചത്. സുഹൃത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. കുട്ടികളുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അയൽവീട്ടിൽ കൊണ്ടുപോയാണ് ഇരുവരും കുട്ടികളെ പീഡിപ്പിച്ചത്. രണ്ട് കുട്ടികൾക്കും അടിയന്തര ചികിത്സ നൽകിയെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments