Latest NewsIndia

അസാമാന്യ കരുത്തിന്റെ പ്രതീകം : വ്യോമഭ്യാസം നടത്തുന്ന ചിനൂക് ഹെലികോപ്റ്റർ, ചിത്രങ്ങൾ കാണാം

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമാണ് ചിനൂക് ഹെലികോപ്റ്ററുകൾ. 2015-ലാണ് ഹെവി ലിഫ്റ്റ് ചിനൂക് ഹെലികോപ്റ്ററുകൾ സ്വന്തമാക്കാനുള്ള കരാർ ഇന്ത്യ അമേരിക്കയുമായി ഒപ്പുവയ്ക്കുന്നത്. 15 ചിനൂക് ഹെലികോപ്റ്ററുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

ബോയിങ് കമ്പനിയാണ് ഇവന്റെ നിർമാതാക്കൾ. കനത്ത ഭാരവുമായി ഉയർന്നു പറക്കാനുള്ള ശേഷിയാണ് ഈ ഹെലികോപ്റ്ററിനെ വ്യത്യസ്തനാക്കുന്നത്. മുപ്പത് മീറ്റർ നീളമുള്ള ഈ ഭീമന് 18,000 അടിയിലധികം ഉയരത്തിൽ പറക്കാൻ സാധിക്കും.

 

ഏതു ദുർഘട മേഖലകളിലേക്കും 23,000 കിലോ ഭാരം വഹിച്ചുകൊണ്ട് പറന്നുയരാനും അത് വിതരണം ചെയ്യാനും ഇവന് സാധിക്കും. അത് മനുഷ്യരെയായാലും യുദ്ധോപകരണങ്ങളായാലും വഹിച്ചു കൊണ്ട് മണിക്കൂറിൽ 302 കിലോമീറ്റർ സ്പീഡിൽ തുടർച്ചയായി 600 കിലോമീറ്റർ സഞ്ചരിക്കാൻ തക്ക ശേഷിയുള്ളതാണ് ചിനൂക് ഹെലികോപ്റ്ററുകൾ.

ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിലും, കിഴക്കൻ ലഡാക്ക് മേഖലകളിലും ആയുധങ്ങളും അവശ്യവസ്തുക്കളും എത്തിക്കാൻ ഇന്ത്യൻ വ്യോമസേന ഈ കൂറ്റനെയാണ് ഉപയോഗിക്കുന്നത്. പഞ്ചാബിലെ ചണ്ഡീഗഡ് എയർബേസിലാണ് ചിനൂക് ഹെലികോപ്റ്ററുകൾ സൂക്ഷിച്ചിരിക്കുന്നത്.

പ്രതിരോധ ആവശ്യങ്ങൾക്കോ, ആക്രമണ ആവശ്യങ്ങൾക്കോ വേണ്ട മിസൈലുകളും ഇതിൽ സ്ഥാപിക്കാൻ സാധിക്കും. ഓപ്പറേഷൻ ഡെസർട്ട് ഷീൽഡ്, ഇറാഖിലെ ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം എന്നിവയ്ക്ക് അമേരിക്ക ഈ ഹെലികോപ്റ്ററുകൾ ആണ് ഉപയോഗിച്ചത്. വിവിധ രാജ്യങ്ങളിലായി ഏതാണ്ട് 1200 ചിനൂക് ഹെലികോപ്റ്ററുകൾ സർവീസിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button