KeralaLatest NewsNewsIndiaHealth & Fitness

എച്ച്പിവി വാക്സിൻ: ഗർഭാശയമുഖ അർബുദത്തിൽ നിന്നും മുക്തി നേടാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ

യൂറോപ്യൻ മേഖലയിൽ പ്രതിവർഷം 66,000 സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ കണ്ടെത്തിയിട്ടുണ്ട്

ഗർഭാശയമുഖ അർബുദത്തിൽ നിന്നും മുക്തി നേടാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. എച്ച്പിവി വാക്സിനേഷൻ അഥവാ ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനേഷൻ എല്ലാവരിലേക്കും എത്തിച്ചതോടു കൂടിയാണ് സെർവിക്കൽ കാൻസറിൽ നിന്നും യൂറോപ്യൻ രാജ്യങ്ങൾ മുക്തി നേടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. 2030 ഓടുകൂടി ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖല പൂർണമായി സെർവിക്കൽ കാൻസർ മുക്തമാകുമെന്നാണ് വിലയിരുത്തൽ.

9 വയസ്സുമുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകൾക്കാണ് എച്ച്പിവി വാക്സീൻ നൽകുന്നത്. 14 വയസ്സിനു മുൻപ് വാക്സിൻ എടുത്താൽ ആറു മാസത്തെ ഇടവേളയ്ക്കു ശേഷം രണ്ട് ഡോസ് എടുക്കുകയും എന്നാൽ, 14 വയസ്സിനു ശേഷം വാക്സിൻ എടുത്താൽ 3 ഡോസ് എടുക്കുകയും വേണം. പ്രായപൂർത്തിയാകും മുൻപ് കൗമാരപ്രായത്തിൽ വാക്സിൻ എടുക്കുന്നതാണ് ഉത്തമം എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Also Read: ഏഴു പതിറ്റാണ്ടിലേറെ വാദ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന തൃപ്രയാർ രാജപ്പൻ മാരാർ വിട പറഞ്ഞു

യൂറോപ്യൻ മേഖലയിൽ പ്രതിവർഷം 66,000 സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 30,000ത്തിലേറെ പേർ മരണത്തിന് കീഴടങ്ങി എന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകളിലുണ്ടാകുന്ന അർബുദങ്ങളിൽ സർവസാധാരണമായ നാലാമത്തെ അർബുദമാണ് സെർവിക്കൽ കാൻസർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button