ഉരുളക്കിഴങ്ങ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ഏത് പച്ചക്കറിക്ക് ഒപ്പവും ചേർത്ത് കഴിക്കാൻ കഴിയും എന്ന സവിശേഷതയും ഉരുളക്കിഴങ്ങിനുണ്ട്. അമിതമായി ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയണം.
വലിയ അളവിൽ ഉരുളക്കിഴങ്ങ് കഴിച്ചാൽ പല തരത്തിലുളള അലർജികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉരുളക്കിഴങ്ങിലെ പ്രധാന ഘടകം കാർബോഹൈഡ്രേറ്റുകളാണ്. കാർബോഹൈഡ്രേറ്റുകൾ കൂടുതൽ ശരീരത്തിലെത്തിയാൽ സന്ധിവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, സന്ധിവാതം ഉള്ള രോഗികൾ ഉരുളക്കിഴങ്ങ് അധികം കഴിക്കാൻ പാടില്ല.
പ്രമേഹരോഗികൾ പൂർണ്ണമായും ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് ഉത്തമം. ഇത് പ്രമേഹത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധ്യത ഉണ്ട്. ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് വഴി രക്തസമ്മർദ്ദം വർദ്ധിക്കും. കൂടാതെ, കാർബോഹൈഡ്രേറ്റുകളുടെ തോത് വർദ്ധിക്കുമ്പോൾ അമിതവണ്ണം ഉണ്ടാകാനും സാധ്യതയുണ്ട്.
Post Your Comments