നെയ്യ് പലര്‍ക്കും ഇഷ്ടമാണെങ്കില്‍ പോലും ഭാരം കൂടുമെന്ന് കരുതി ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ നെയ്യ് ഒഴിവാക്കും മുമ്പ് ഈ കാര്യങ്ങള്‍ അറിയണം. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ എന്നിവയും നെയ്യില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നെയ്യ് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു.
കഴിക്കുന്ന ഭക്ഷണത്തില്‍ ദിവസവും രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ചോറ്, പരിപ്പ്, റാഗി പോലുള്ള ഭക്ഷണങ്ങളില്‍ അല്‍പ്പം നെയ്യ് ചേര്‍ത്ത് കഴിക്കുക. മാത്രമല്ല, ഭക്ഷണത്തിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ നെയ്യ് സഹായിക്കും.
നെയ്യ് കുടലിന്റെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നെയ്യ് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുകയും തലച്ചോറിനെ പോഷിപ്പിക്കുകയും ചെയ്യുന്നു.
Read Also:- കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ..
എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും നെയ്യ് സഹായിക്കും. എന്നാല്‍, രണ്ട് സ്പൂണില്‍ കൂടുതല്‍ നെയ്യ് ഉപയോഗിക്കരുത്. ആയുര്‍വേദത്തില്‍ നെയ്യ് ഔഷധമായി കണക്കാക്കപ്പെടുന്നു. ഇത് ചുമയും മറ്റ് അലര്‍ജി പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments