ഫെഡറൽ ബാങ്ക് അറ്റാദായം 13 ശതമാനം വർദ്ധിച്ചു. 540 കോടി രൂപയാണ് അറ്റാദായം ലഭിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2022 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലാണ് 540 കോടി രൂപ അറ്റാദായം കൈവരിച്ചത്.
അറ്റാദായം വർദ്ധന 13% രേഖപ്പെടുത്തിയതോടെ 798.20 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റ പലിശ വരുമാനം 7.38 ശതമാനം വർദ്ധിച്ച് 1,525.21 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 4,136 കോടി രൂപയും അറ്റ നിഷ്ക്രിയ ആസ്തി 1,392 കോടി രൂപയുമാണ്. ഇതോടെ ബാങ്കിന്റെ ആസ്തി ഗുണമേന്മയിലും വർദ്ധനവ് രേഖപ്പെടുത്തി. 2012 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഫെഡറൽ ബാങ്കിന് ഇന്ത്യയിലൊട്ടാകെ 1,282 ശാഖകളാണുള്ളത്.
Also Read: സംസ്ഥാനത്ത് ഇന്നും ആശ്വാസം, ഇന്ധന വിലയിൽ വർദ്ധനവില്ല
Post Your Comments