
തിരുവനന്തപുരം: തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ലെന്ന് കെ എം ഷാജി. ഭരണകൂട വേട്ടയെ നിയമത്തിന്റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അതിന്റെ ആദ്യ പടിയാണ് ഹൈക്കോടതി വിധിയിലൂടെ പ്രകടമായതെന്നും ഷാജി പറഞ്ഞു.
Also Read:യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയില്ല : നാട്ടുവൈദ്യനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍
‘വേട്ടയാടലിന്റെ ഏറ്റവും മോശമായ ഉപകരണങ്ങളാണ് സിപിഎമ്മും ഭരണകൂടവും പുറത്തെടുത്തത്. അന്വേഷണ ഏജന്‍സികള്‍ രാജ്യത്തെ നിയമത്തിന് മുകളിലല്ലെന്ന് ഉറപ്പുള്ളതിനാല്‍ കോടതിയെ സമീപിക്കാന്‍ പോലും അതിന്റെതായ സമയം വരട്ടെ എന്ന് കാക്കുകയായിരുന്നു. നിയമപരമായ വഴിയിലെ ആദ്യത്തെ ചുവടുവെപ്പാണിത്. നിയമം തനിക്ക് അതിന്റെ പരിരക്ഷ ഉറപ്പുവരുത്തി. പ്രഥമ ദൃഷ്ട്യാതന്നെ കേസില്‍ ശരികേടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാണ് കോടതി കേസ് സ്റ്റേ ചെയ്തത്’, കെ എം ഷാജി വ്യക്തമാക്കി.
‘പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷണം നടത്തി, പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും പിഡബ്ല്യുഡിയെ കരുവാക്കി വീടിന്റെ വില കൂട്ടിക്കാണിച്ച് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വരുത്തിത്തീര്‍ത്ത ഹീനമായ തന്ത്രം രാജ്യത്ത് തന്നെ ആദ്യത്തേതാവും. കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മ്മാണം തുടങ്ങിയ വീടിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. രാജ്യത്ത് നീതിപീഠം ഉണ്ടെന്നും ന്യായം പരിശോധിക്കാന്‍ സംവിധാനം ഉണ്ടെന്നും തികഞ്ഞ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെയും തല ഉയര്‍ത്തിപ്പിടിച്ചും ഇനിയും മുന്നോട്ട് പോകും. പറയാന്‍ ബാക്കിവെച്ചതെല്ലാം പറയുക തന്നെ ചെയ്യും. എന്നിട്ടേ ഇതവസാനിപ്പിക്കൂ’, കെ എം ഷാജി കൂട്ടിച്ചേർത്തു.
Post Your Comments