ആരോഗ്യമുള്ള പല്ലുകൾ നിലനിർത്തേണ്ടത് അനിവാര്യമായ ഒന്നാണ്. ചിട്ടയില്ലാത്ത പല ഭക്ഷണശീലങ്ങൾ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അമിതമായ ചൂടും തണുപ്പും ഉള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് ഭൂരിഭാഗം പേരും ബോധവാന്മാരല്ല. ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പല്ലിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
അമിതമായ ചൂടുള്ള പാനീയങ്ങൾ നിരന്തരം കഴിച്ചാൽ പല്ലിൽ കടുത്ത വേദന അനുഭവപ്പെടാനും പിന്നീട്, പല്ലിന്റെ ആരോഗ്യം ക്ഷയിക്കുവാനും സാധ്യതയുണ്ട്. അമിത ചൂടുള്ള പാനീയങ്ങൾ പരമാവധി ഒഴിവാക്കുക.
Also Read: കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
അടുത്തതാണ് തണുത്ത പാനീയങ്ങൾ. അമിതമായി തണുപ്പിച്ച് എടുത്ത പാനീയങ്ങൾ കുടിക്കുന്നത് പല്ലിൻറെ ഇനാമലിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഇനാമൽ നഷ്ടപ്പെട്ട് കഴിയുമ്പോൾ പല്ലു പുളിപ്പ് അനുഭവപ്പെടുകയും പിന്നീട്, അവ മോണ രോഗങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ട്.
മധുര പലഹാരങ്ങൾ കഴിക്കുന്നത് ഒരു പരിധി വരെയും നിയന്ത്രിച്ചാൽ പല്ലിനുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് രക്ഷ നേടാൻ കഴിയും.
Post Your Comments