KeralaLatest NewsNews

അമ്മയും മൂന്ന് കുഞ്ഞുങ്ങളും രാത്രിയും പകലും കഴിഞ്ഞിരുന്നത് ഏലിച്ചെടികള്‍ക്കിടയില്‍ സാരികൊണ്ട് മറ കെട്ടി

ഏലച്ചെടികള്‍ക്കിടെ സാരിമറയ്ക്കുള്ളില്‍ കഴിഞ്ഞിരുന്നത് അമ്മയും മൂന്ന് പെണ്‍കുഞ്ഞുങ്ങളും, സംഭവം നമ്പര്‍ വണ്‍ കേരളത്തില്‍

ഇടുക്കി: അമ്മയും മൂന്ന് കുഞ്ഞുങ്ങളും രാത്രിയും പകലും കഴിഞ്ഞിരുന്നത് ഏലച്ചെടികളില്‍ കെട്ടിയ സാരിമറയ്ക്കുള്ളില്‍. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. മന:സാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഒരാഴ്ചയാണ് യുവതിയും മൂന്ന് പെണ്‍കുഞ്ഞുങ്ങളും അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞത്.

Read Also:‘അവരുമായി സംസാരിച്ചിട്ട് കുറേയായി, അവരുടെ ജീവൻ അപകടത്തിലാണെന്ന വിഷയത്തിൽ ഇനി ഒന്നും പറയാനില്ല’: സംവിധായകൻ

സംഭവം അറിഞ്ഞയുടന്‍, കുട്ടികളേയും അമ്മയേയും ജില്ലാ ശിശുസംരക്ഷണ വകുപ്പ് സുരക്ഷിതരാക്കി. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുന്ന ഇവര്‍, ഒരാഴ്ചയായി മൂന്ന് കുട്ടികളെ പറമ്പില്‍ കിടത്തിയിട്ടാണ് പണിക്ക് പോയിരുന്നത്.

ഏലച്ചെടികളില്‍ സാരി മറച്ചുകെട്ടിയാണ് കഴിച്ചു കൂട്ടിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട അയല്‍വാസികളാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button