
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. സംസ്ഥാനത്തെ പെട്രോൾ വില 110 മുകളിൽ തുടരുകയാണ്, ഡീസൽ വില 100 കടന്നു. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധന വില ലിറ്ററിന് 80 പൈസ വർധിപ്പിച്ചത്.
തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 116.88 രൂപയും ഡീസലിനു 103.66 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിന് 115.07 രൂപയും ഡീസലിന് 101.96 രൂപയുമാണ് വില.
Also Read: കരിപ്പൂർ സ്വർണ്ണക്കടത്ത്: അർജുൻ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാവില്ല, കാപ്പ ചുമത്താൻ ശുപാർശ
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
Post Your Comments