Latest NewsNewsLife Style

മുഖം മാത്രം ഇരുണ്ടുവരുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്!

മുഖം മാത്രം ഇരുണ്ടുവരുന്നത് ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളിൽ ഒന്നാണ്. മുഖത്തിന് നിറം കുറഞ്ഞു, മുഖം കറുത്തു, കരുവാളിച്ചു തുടങ്ങിയ പല വാക്കുകളാലും ഇതിനെ സൂചിപ്പിക്കാറുമുണ്ട്. ശരീരം ആകെയുള്ള നിറം കുറവല്ല, ശരീരത്തിന് നിറമുണ്ടാകും. മുഖത്തെ കരുവാളിപ്പിനും മുഖം മാത്രം ഇരുണ്ടു പോകുന്നതിനും കാരണങ്ങള്‍ പലതാണ്.

വെയിലും കടുത്ത സൂര്യപ്രകാശവും ഏറ്റാല്‍, അല്ലെങ്കില്‍ സ്വിമ്മിംഗ് പൂളിലെ ക്ലോറിന്‍ വെള്ളത്തില്‍ നീന്തിയാല്‍ ഒക്കെ കരുവാളിപ്പ് വരുന്നത് സാധാരണയാണ്. എന്നാല്‍, ഇതൊന്നുമല്ലാത്ത കരുവാളിപ്പും ഇരുണ്ട നിറവും, പ്രത്യേകിച്ചും മുഖത്ത് മാത്രമെങ്കില്‍ സൗന്ദര്യ സംരക്ഷണമോ ചര്‍മ സംരക്ഷണമോ അല്ലെങ്കില്‍ ബ്യൂട്ടി ട്രീറ്റ്‌മെന്റുകളോ കൊണ്ട് ഗുണം ലഭിച്ചെന്ന് വരില്ല. ഇതിന് പുറകില്‍ പലപ്പോഴും പല ആരോഗ്യ കാരണങ്ങളുമുണ്ടാകാം.

ആന്റി ടിജി, ആന്റി ഇപിഒ എന്നിവ രണ്ടു ടെസ്റ്റുകളാണ് മുഖത്ത് ഇതു പോലെ ഇരുണ്ട നിറം കാണുന്നുണ്ടെങ്കില്‍ ചെയ്യേണ്ട ഒന്ന് തൈറോയ്ഡ് ടെസ്റ്റാണ്. തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റുകളാണ് ഇവ. ഇതു പോലെ തൈറോയ്ഡ് നോഡ്യൂളുകളുണ്ടോയെന്ന് ടെസ്റ്റ് ചെയ്തു നോക്കണം. ഇതെല്ലാം തൈറോയ്ഡ് പ്രശ്‌നമെങ്കില്‍, ഇതിനായി മരുന്നു കഴിയ്ക്കുന്നവരെങ്കില്‍ മുഖം മാത്രം കരുവാളിച്ച് വരുന്ന പ്രശ്‌നത്തിനുള്ള ടെസ്റ്റുകളാണ്. ഐജിഇ ടെസ്റ്റ് ചെയ്യുന്നത് എച്ച് പൈലോറി ഇന്‍ഫെക്ഷന്‍, ഗ്ലൂട്ടെന്‍ ഇന്‍ടോളറന്‍സ്, കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ളവയാണ്.

Read Also:- ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം

ചില ട്രീറ്റ്‌മെന്റുകളും മരുന്നുകളുമെല്ലാം മുഖം കരുവാളിയ്ക്കാന്‍ ഇടയാക്കും. ക്യാന്‍സര്‍ ട്രീറ്റ്‌മെന്റുകള്‍, പ്രത്യേകിച്ചും കീമോതെറാപ്പി പോലുള്ളവ ഇതിനുള്ള കാരണങ്ങളാണ്. ഇത്തരം ചികിത്സകള്‍ ചെയ്യുമ്പോള്‍ ഇതു പോലെ മുഖം കരുവാളിക്കുകയെന്നത് സാധാരണയാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും ചികിത്സയുടെ പാര്‍ശ്വഫലങ്ങളുമാണ് ഇതിന് കാരണമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button