Latest NewsKeralaNews

ഷിഗെല്ല: ചെറുവത്തൂരിൽ പരിശോധന കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ പരിശോധന കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്. ചെറുവത്തൂരിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഐസ്‌ക്രീം വിതരണ കേന്ദ്രം അടപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കൂൾബാറുൾപ്പടെയുള്ള കടകൾ അടച്ചുപൂട്ടാനാണ് ചെറുവത്തൂർ പഞ്ചായത്ത് യോഗത്തിൽ തീരുമാനിച്ചത്.

Read Also: ചെരുപ്പ് വാങ്ങാൻ കയറിയ എന്റെ അടുത്തേക്ക് കടയിലെ ചേച്ചി പരന്ന പാത്രത്തിൽ നിറയെ കഞ്ഞി കൊണ്ടുവന്നു: വൈറൽ കുറിപ്പ്

കടകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാക്കാനും തീരുമാനിച്ചു. ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് കഴിഞ്ഞ ദിവസം ദിവസം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് രാത്രി ഭക്ഷണം വിൽക്കുന്ന കടകളിൽ വ്യാപക പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഭക്ഷ്യവിഭവങ്ങളിൽ മായം ചേർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ മാറ്റി: ടോള്‍ നല്‍കാതെ ബസുകള്‍ കടത്തിവിട്ടു, പ്രതിഷേധം ശക്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button