KeralaLatest NewsNews

ദുബായിലെ ഫൊറൻസിക് പരിശോധന പോസ്റ്റ്‌മോർട്ടമാക്കി: റിഫയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് പുറത്തെടുക്കും

ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: വ്ലോഗറും ആൽബം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത. റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. അനുമതിക്കായി താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫ് ആർഡിഒക്ക് അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകി.

Read Also: ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച്‌ ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി

ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്. എന്നാൽ, ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ ആരംഭിച്ചത്. ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്‌മോർട്ടമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു എന്നാണ് ഇപ്പോൾ കുടുംബത്തിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button