ജെയ്പൂർ: കൊലപാതകക്കേസില്‍ പ്രതിയെ കുടുക്കുന്നതിനായി പോലീസ് ശേഖരിച്ച തെളിവുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങൻ എടുത്ത് കൊണ്ടുപോന്ന വിചിത്രവാദവുമായി രാജസ്ഥാന് പോലീസ്.
കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ് രാജസ്ഥാന് പോലീസിന്റെ കയ്യില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഇതിന് കുറ്റവാളിയായിരിക്കുന്നത് ഒരു കുരങ്ങനാണ്. ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജെയ്പൂരിലെ കീഴ്ക്കോടതിയിലാണ് തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട വിവരം പോലീസ് അറിയിച്ചത്.
2016 സെപ്തംബറില്‍ ജെയ്പൂരിലെ ചാന്ദ്വാജി പോലീസ് സ്റ്റേഷന് പരിധിയിലാണ് കൊലപാതകം നടന്നത്. ശശികാന്ത് ശര്‍മയെന്ന യുവാവിനെ കാണാതാവുകയും പിന്നീട് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മരണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ശശികാന്തിനെ കാണാതായിരുന്നു. ബന്ധുക്കള്‍ പരമാവധി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. ശശികാന്തിന്റെ ബന്ധുക്കളും അയല്‍വാസികളും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ജെയ്പൂര്‍ – ഡല്‍ഹി ഹൈവേ പോലും സ്തംഭിപ്പിച്ച് സമരം നടത്തിയിരുന്നു.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
ചാന്ദ്വാജി പ്രദേശവാസികളായ രണ്ട് പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശശികാന്ത് ശര്‍മയുടെ മൃതദേഹം കിട്ടിയതിന് ശേഷം അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. രാഹുല്‍ കന്ദേര, മോഹന്‍ലാല്‍ കന്ദേര എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയടക്കം തൊണ്ടിമുതലുകളെല്ലാം പോലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു. ഇരുവരെയും അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
Post Your Comments