സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻപ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഉപഭോക്താക്കൾ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ട തീയതി മാർച്ച് 31 ആയിരുന്നു. എന്നാൽ, ഉപഭോക്താക്കൾക്കായി എസ്ബിഐ പുതിയ അപ്ഡേറ്റ് ഒരുക്കിയിട്ടുണ്ട്. ഇതുവരെ പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തവർക്ക് തീയതി നീട്ടി നൽകിയിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ 23 മാർച്ച് 31നുള്ളിൽ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റായ https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഇക്കാര്യങ്ങൾ നൽകിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 18601801290 എന്ന് ഹെൽപ്പ് ലൈൻ നമ്പറിലോ customercare@sbucard.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Also Read: നിശാക്ലബ്ബിലെ വീഡിയോ വിവാദമായി: ഐഎൻടിയുസി ജൂബിലി സമ്മേളനം ഉദ്ഘാടനം ഒഴിവാക്കി രാഹുൽ
Post Your Comments