കൊച്ചി: ആം ആദ്മി പാർട്ടി പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിനാണ് ഇന്ത്യയിൽ തുടക്കമിട്ടത്. കേട്ടുമടുത്ത രാഷ്ട്രീയ രീതികളിൽ നിന്നുള്ള മാറ്റം മറ്റു പാർട്ടികളെയും സ്വാധീനിച്ചു. തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുമായി സഖ്യമുണ്ടാക്കുന്നതില്‍ തീരുമാനമായില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മത്സരിക്കുമോയെന്നതില്‍ തീരുമാനം രണ്ടു ദിവസത്തിനകമെന്ന് ആം ആദ്മി സംസ്ഥാന സെക്രട്ടറി പത്മനാഭന്‍ ഭാസ്കരന്‍ പറഞ്ഞു.
അതേസമയം, ആംആദ്മിയും ട്വൻ്റി20യും ഒരുമിക്കുമ്പോൾ സംസ്ഥാനത്ത് നിർണ്ണായക ശക്തിയായി മാറുമെന്നാണ് ഇരു പാർട്ടികളിലേയും നേതാക്കളുടെ വിശ്വാസവും. ഡൽഹിക്കു പുറമേ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും അത്ഭുതങ്ങൾ സൃഷ്ടിച്ച ആംആദ്മിക്ക് കേരളത്തിലും അതു തുടരുവാൻ കഴിയുമെന്നുള്ള കണക്കുകൂട്ടലിലാണ് നേതൃത്വ നിരയിലുള്ളവർ.
Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിനു പുറമേ മറ്റു രണ്ടു പഞ്ചായത്തിലും ഭരണം പിടിച്ച് ട്വൻ്റി20 കാണിച്ച അത്ഭുതം ആംആദ്മിയുമായി ചേരുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നുള്ളതാണ് പ്രതീക്ഷിക്കപ്പെടുന്നതും.
Post Your Comments