സമൂഹമാധ്യമത്തിൽ ഉപദേശം വിളമ്പാനും പൊങ്കാലയിടാനും മലയാളികൾ മുമ്പന്തിയിലാണ്. അതിനു തെളിവാണ് നേപ്പാൾ പ്രധാന മന്ത്രിയും നേപ്പാൾ കോൺഗ്രസ് പാർട്ടിയുടെ നേതാവുമായ ഷേർ ബഹാദൂർ ഡ്യൂബയുടെ സമൂഹമാധ്യമ പേജിൽ കാണുന്നത്.
കാഠ്മണ്ഡുവിലെ ഒരു നിശാക്ലബ്ബിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് നേപ്പാൾ കോൺഗ്രസ് പാർട്ടിയുടെ നേതാവിന്റെ പേജിൽ പൊങ്കാലയുമായി മലയാളികൾ എത്തിയത്. ‘പെരുന്നാൾ ആഘോഷിക്കാൻ ഞങ്ങടെ നാട്ടീന്ന് ഒരുത്തൻ അങ്ങോട്ട് വന്നിട്ടുണ്ട് . ആള് ചില്ലറ കാരനല്ല വയനാട്ടിലെ പ്രധാന മന്ത്രിയാണ് . ഇവിടെ ഉപതെരഞ്ഞെടുപ്പൊക്കെ പ്രഖ്യാപിച്ചു . ആ പുള്ളിക്കാരനെ എത്രയും പെട്ടെന്ന് ഇങ്ങോട്ട് കേറ്റി വിട്ടേക്കണം .കുറേ പണി ഉള്ളതാ’ എന്നാണു ഒരാളുടെ പരിഹാസ കമന്റ്.
‘ഇത് ഞങ്ങളുടെ മുൻ ഭാവി പ്രധാനമന്ത്രിയാണ്, അവിടെ ഏതൊ നിശാ ക്ലബ്ബിൽ അലഞ്ഞു നടക്കുന്നുണ്ട്. ഇദ്ദേഹത്തേ വയനാട്ടിൽ എത്തിക്കാൻ താങ്കൾ സഹായിക്കണം ‘ എന്നും ‘നാട്ടുകാരെ ഓടി വരണേ ഞങ്ങളുടെ രാഹുൽജിയെ കാണുന്നില്ലേ’ എന്നുമൊക്കെ പരിഹസിക്കുകയാണ് പലരും. ഷേർ ബഹാദൂർ ഡ്യൂബയുടെ പേജിൽ രസകരമായ പല കമന്റുകളും നിറയുകയാണ്.
https://www.facebook.com/sherbahadurdeubanc/posts/547002403461595
മ്യാന്മറിലെ മുൻ നേപ്പാളി അംബാസിഡർ ഭീം ഉഗാസിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി നേപ്പാളിൽ എത്തിയ രാഹുൽ, കാഠ്മണ്ഡുവിലെ ഒരു നിശാക്ലബ്ബായ ലോർഡ്‌സ് ഓഫ് ഡ്രിങ്ക്‌സിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത് ബിജെപി നേതാവ് അമിത് മാളവ്യയാണ്.
Post Your Comments