വേനൽക്കാലത്ത് ദാഹമകറ്റാൻ ഭൂരിഭാഗം പേരും നാരങ്ങ വെള്ളം കുടിക്കാറുണ്ട്. രുചികരവും ഉന്മേഷം നൽകുന്നതുമായ നാരങ്ങാ വെള്ളത്തിന് എണ്ണമറ്റ ആരോഗ്യഗുണങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വേനൽക്കാലത്ത് എല്ലാവരിലും നിർജ്ജലീകരണം ഉണ്ടാകാറുണ്ട്. നിർജ്ജലീകരണത്തെ തടഞ്ഞു നിർത്തി ശരീരത്തിൽ ജലാംശം നിലനിർത്താൻ നാരങ്ങാ വെള്ളത്തിന് സാധിക്കും. കൂടാതെ, ശരീരത്തിനാവശ്യമായ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും നാരങ്ങാ വെള്ളത്തിന് സാധിക്കും.
Also Read: ക്യാന്‍സറിനെ പ്രതിരോധിക്കാൻ പപ്പായ
രക്തസമ്മർദ്ദം, തളർവാദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നീ അസുഖങ്ങൾ വരാതിരിക്കാൻ വിറ്റാമിൻ സി വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. നാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ ഇത്തരത്തിലുള്ള രോഗങ്ങൾ വരുന്നത് പ്രതിരോധിക്കാൻ കഴിയും. കൂടാതെ, വിറ്റാമിൻ സി കൊഴുപ്പുകളുടെ ഓക്സീകരണത്തിന് കാരണമാകാറുണ്ട്. അതിനാൽ നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Post Your Comments