മുതുകുളം: ഇരുമ്പു വീപ്പ ഇലക്‌ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ചേപ്പാട് ദേവ് ഭവനത്തില്‍ മനോജ് (43), പുല്ലുകുളങ്ങര കണ്ടല്ലൂര്‍ തെക്ക് വല്യത്ത് തെക്കതില്‍ രഘു (51) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
മുതുകുളം ഹൈസ്‌കൂള്‍ ജംക്ഷന് സമീപം വീടുപണി നടക്കുന്ന സ്ഥലത്ത് ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. തറയോട് ഒട്ടിക്കുന്ന പശ കൊണ്ടുവന്ന വീപ്പയാണ് പൊട്ടിത്തെറിച്ചത്. പശ കൊണ്ടുവന്ന ഒഴിഞ്ഞ ഒരു വീപ്പ മുറിച്ച്, രണ്ടാമത്തേതു മുറിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്.
Read Also : ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോജിന് 40 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികളും വീട്ടുകാരും ചേര്‍ന്ന് ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്, മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments