കൊച്ചി: തൃക്കാക്കര യു.ഡി.എഫിൻ്റെ പൊന്നാപുരം കോട്ടയാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത് വന്നു. പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കുമെന്നും അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കണമെന്നും ഇ.പി ജയരാജൻ തിരിച്ചടിച്ചു. തൃക്കാക്കരയിൽ ഇടതു മുന്നണി ഇക്കുറി വിജയിക്കുമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽ.ഡി.എഫിൻ്റേത്. എൽ.ഡി.എഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല എന്നും അദ്ദേഹം പറഞ്ഞു. ‘എൽ.ഡി.എഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല, സിൽവർലൈൻ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും, ജനവികാരം അനുകൂലമാക്കും’ ഇ.പി ജയരാജൻ വ്യക്തമാക്കി.
Post Your Comments