ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചാര്‍ധാം യാത്രയുടെ തുടക്കമായ യമുനോത്രി തീര്‍ത്ഥാടനത്തിന് അക്ഷയ ത്രിതീയ ദിനമായ മെയ് മൂന്നിന് തുടക്കമാകും. ധാമിലേക്കുള്ള കവാടങ്ങള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. ഈ തീര്‍ത്ഥാടന യാത്രയിലൂടെ, യമുനാ നദീ ദേവതയെ പൂജിക്കാനുള്ള അവസരമാണ് ഭക്തര്‍ക്ക് ലഭിക്കുക.
എല്ലാ വര്‍ഷവും അക്ഷയ തൃതീയ നാളിലാണ് യമുനോത്രീ തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ചാര്‍ധാം യാത്രയുടെ പ്രമുഖ ഘട്ടമാണ് യമുനോത്രി തീര്‍ത്ഥാടനം. ഗംഗോത്രി, കേദാര്‍നാഥ്, ബദരിനാഥ് എന്നിവയ്ക്കൊപ്പമാണ് യമുനോത്രി യാത്ര പരിഗണിക്കപ്പെടുന്നത്.
ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ചാര്‍ധാം യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിരവധി സൈനികരെയാണ്, ഡെറാഡൂണ്‍ ജില്ലാ അധികൃതര്‍ തീര്‍ത്ഥാടന സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
Post Your Comments