NattuvarthaLatest NewsKeralaNews

ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് മുക്കി: പയ്യന്നൂരിൽ ആരോപണ വിധേയരിൽ മുതിർന്ന നേതാക്കളും

കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി ഫണ്ട് മുക്കിയത് മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്ന് വിമർശങ്ങൾ ഉയരുന്നു. സംഭവത്തിൽ, സിപിഎം നടപടി എടുക്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നേതാവിന്റെ നേതൃത്വത്തിലാണ് തിരിമറി നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:ഇറച്ചിക്കടയിലെ തർക്കം കത്തിക്കുത്തിൽ‌ കലാശിച്ചു : രണ്ടു പേർക്ക് പരിക്ക്

അഞ്ചു വർഷത്തിനിടയ്ക്ക് സംഭവിച്ച ഇത്തരം ഇടപാടുകൾക്കെതിരെ പാർട്ടിയ്‌ക്കുള്ളിൽ തന്നെ പൊട്ടിത്തെറികൾ ഉടലെടുത്തിട്ടുണ്ട്. ലക്ഷങ്ങളുടെ ക്രമക്കേടാണ് ഇവിടെ ഒരു രക്തസാക്ഷി ഫണ്ടിന്റെ പേരിൽ നടത്തിയിട്ടുള്ളത്. വിവാദം നിലവിൽ കണ്ണൂരിലെ സി.പി.എമ്മിനെ പിടിച്ചുലക്കുകയാണ്.

അതേസമയം, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം, ചിട്ടി നടത്തിപ്പ് തുടങ്ങിയ വകയില്‍ ഒരു കോടിയോളം രൂപയുടെ ക്രമക്കേടാണ് ഇവിടെ നടന്നത് എന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button