![](/wp-content/uploads/2022/05/oommen-chandy-1.jpg)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡനപരാതിയില്‍ സോളാർ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടത്തുന്നു. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്.
സോളാർ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് അന്വേഷണം നടത്തുന്നത്.
നിലവില്‍, ഉമ്മൻ ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സി.ബി.ഐ. സംഘം ക്ലിഫ് ഹൗസിൽ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടക്കുന്നത്.
2013-ൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മൻ ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം.
Post Your Comments