ധാരാളം പോഷക ഗുണങ്ങൾ സമ്പന്നമായ വാഴപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ അനവധിയാണ്. ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി പോലുള്ള ആൻറി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിന്റെ മറ്റു ഗുണങ്ങൾ പരിശോധിക്കാം.
വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദത്തിന്റെ തോത് കുറയ്ക്കാൻ ഇവയ്ക്ക് കഴിയുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിന് ഏതാണ്ട് 10 ശതമാനം പൊട്ടാസ്യം നൽകാൻ കഴിയും.
Also Read: തൊഴിലില്ലായ്മ: സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ റിപ്പോർട്ടിങ്ങനെ
ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഘടകങ്ങളായ വൈറ്റമിൻ ബി 6, മഗ്നീഷ്യം എന്നിവയും വാഴപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, വയറിൽ ഹൈഡ്രോക്ലോറിക് ആസിഡ് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും സംരക്ഷിച്ച് വയറ്റിലെ അൾസറിനെതിരെ പ്രവർത്തിക്കാൻ വാഴപ്പഴത്തിന് കഴിയും.
Post Your Comments