ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. പ്രധാനമായും ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളിലെ ഗൂഗിൾ ക്രോമിനാണ് ഭീഷണി ഉയർന്നിരിക്കുന്നത്. ബ്രൗസറിലെ ചില പ്രധാന കേടുപാടുകൾ കൂടി സൈബർ ക്രൈം നോഡൽ ഏജൻസി എടുത്തു കാണിച്ചിട്ടുണ്ട്.
ഇത്തരം ഭീഷണികൾ നിലനിൽക്കുമ്പോൾ എത്രയും പെട്ടെന്ന് തന്നെ സോഫ്റ്റ്‌വെയർ അപ്ഡേഷൻ ചെയ്യണമെന്നാണ് വിദഗ്ധരുടെ നിർദേശം. 101.0.4951.41- ന് മുൻപുള്ള ഗൂഗിൾ ക്രോം പതിപ്പിന്റെ സോഫ്റ്റ്‌വെയറിൽ പുതിയ ഒരു പോരായ്മ ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഗൂഗിൾ ക്രോം ഇതിനകം പിഴവ് അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ക്രോം ബ്ലോഗ് പോസ്റ്റിൽ 30 കേടുപാടുകൾ പട്ടികപ്പെടുത്തുകയും ചെയ്തു.
Also Read: വീപ്പ കട്ടിങ് യന്ത്രം ഉപയോഗിച്ച് മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
നിലവിൽ 101.0.4951.41 പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ക്രോം ഡസ്ക് ടോപ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലോ ആഴ്ചകളിലോ അപ്ഡേറ്റ് ചെയ്ത പതിപ്പ് എല്ലാ ഉപഭോക്താക്കളിലേക്കും എത്തും.
Post Your Comments