WayanadNattuvarthaLatest NewsKeralaNews

വയനാട്ടിൽ ഭക്ഷ്യ വിഷബാധ: 15 പേർ ചികിത്സയിൽ

കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യ വിഷബാധ. 15 വിനോദ സഞ്ചാരികൾ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്നുമെത്തിയ 15 പേരാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ സ്ഥിരമാവുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ഇടങ്ങളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഒരു പെൺകുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. ദേവനന്ദയുടെ മരണത്തിൽ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോർട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button