ErnakulamLatest NewsKeralaNattuvarthaNews

മോഷണകേസിൽ അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ആസം നൗഗാവ് ജില്ലയില്‍ സദ്ദാം ഹുസൈന്‍ ഭൂയ്യ (24), ആഷികുര്‍ റഹ്മാന്‍ (27), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബഗദ് സ്വദേശി മിസാനൂര്‍ മുല്ല (24), ഇബ്രാഹിം ഷെയ്ഖ് (32), ജൈനുല്‍ ഷെയ്ഖ് (32) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്

പെരുമ്പാവൂര്‍: പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടന്ന ശേഷം, രാത്രി മോഷണം നടത്തുന്ന അഞ്ചം​ഗ അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ആസം നൗഗാവ് ജില്ലയില്‍ സദ്ദാം ഹുസൈന്‍ ഭൂയ്യ (24), ആഷികുര്‍ റഹ്മാന്‍ (27), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബഗദ് സ്വദേശി മിസാനൂര്‍ മുല്ല (24), ഇബ്രാഹിം ഷെയ്ഖ് (32), ജൈനുല്‍ ഷെയ്ഖ് (32) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കരള്‍ മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി

ചേലക്കുളത്ത് വണ്ടി പൊളിച്ചു വില്‍ക്കുന്ന വര്‍ക്ക് ഷോപ്പില്‍ നിന്നും അറുപതിനായിരം രൂപ വിലവരുന്ന ചെമ്പും, മറ്റു സാധനങ്ങളും രാത്രിയില്‍ മോഷണം നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. മോഷണം തടയുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, രൂപീകരിച്ച പ്രത്യേക പൊലീസ് സംഘം രാത്രികാല പട്രോളിങ് നടത്തുന്നതിനിടയിലാണ് മോഷണ സംഘം പിടിയിലായത്.

എ.എസ്‌പി അനുജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി.ടി ഷാജന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എംപി എബി, പി.അമ്പരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എ.അബ്ദുള്‍ മനാഫ്, വിവേക്, സി.പി.ഒ ടി.എ.അഫ്‌സല്‍ തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button